കർണാടകയിൽ ബിജെപി സർക്കാർ‍‍ വരും‍? സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന
Wednesday, May 16, 2018 1:19 PM IST
ബംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ഗവർണർ ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനമെന്നും ചില ബിജെപി നേതാക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിജെപി പാർലമെന്‍ററി പാർട്ടി നേതാവായി ബി.എസ്. യെദിയൂരപ്പയെ തെരഞ്ഞെടുക്കുകയും ചെയ്തു.

ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ലയെ രാവിലെ കണ്ടിരുന്നു. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണക്കത്തും യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി. ക​ത്ത് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞിരുന്നു.

ഇതിനിടെ എംഎൽഎമാർ എത്താതിരുന്നതിനെ തുടർന്ന് കോണ്‍ഗ്രസിന്‍റെ നിയമസഭ കക്ഷിയോഗവും വൈകുകയാണ്. രാവിലെ എട്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെ എത്തിച്ചേര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.