കുറിച്ച്യാട് വനത്തില്‍ കടുവയെ തുറന്നു വിട്ട സംഭവം: വ്യാഴാഴ്ച ഹര്‍ത്താല്‍
Wednesday, November 14, 2012 7:16 AM IST
ബത്തേരി: കുറിച്ച്യാട് കടുവയെ തുറന്നു വിട്ട സംഭവവുമായി ബന്ധപ്പെട്ട് നെന്‍മേനി, ബത്തേരി എന്നീ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍. സര്‍വകക്ഷിയോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വയനാട്ടില്‍ പിടികൂടിയ കടുവയെ കുറിച്ച്യാട് വനത്തിനുളളില്‍ വനംവകുപ്പ് കടത്തിവിട്ടിരുന്നു. ഇതാണ് നാട്ടുകാരുടെ എതിര്‍പ്പിനു കാരണമായത്. നാട്ടുകാര്‍ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് ഉപരോധിച്ചിരുന്നു.

കെണിയില്‍പ്പെട്ടാല്‍ കടുവയെ പ്രദേശത്തെ വനത്തില്‍ തുറുന്നുവിടില്ലെന്ന് നേരത്തെ നാട്ടുകാരും വനംവകുപ്പും തമ്മില്‍ ധാരണയായിരുന്നു. ഇത് ലംഘിച്ചാണ് വനംവകുപ്പ് അധികൃതര്‍ കടുവയെ വനത്തില്‍ തുറന്നുവിട്ടതെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

കടുവയുടെ ആക്രമണം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്നു തിരുനെല്ലി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.