ഐഎന്‍ടിയുസി യൂണിയനുകള്‍ വിട്ടുനിന്നതിനെയാണ് ആന്റണി വിമര്‍ശിച്ചതെന്ന് മുഖ്യമന്ത്രി
Wednesday, November 14, 2012 12:12 PM IST
തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം പദ്ധതികള്‍ കൊണ്ടുവരുന്നതിന് അനുകൂലമല്ലെന്ന പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ബ്രഹ്മോസിലെ ഐഎന്‍ടിയുസി യൂണിയനുകള്‍ വിട്ടുനിന്നതിനെയാണ് ആന്റണി വിമര്‍ശിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാറിനെയല്ല ആന്റണി വിമര്‍ശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്റണിയുടെ വിമര്‍ശനം സദുദ്ദേശത്തോടെയാണെന്നും ആന്റണിയുടെ പരാമര്‍ശം അന്തരീക്ഷം മോശമാക്കുന്നവര്‍ ആലോചിക്കണമെന്നും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.