ഫ്രാന്‍സില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ച് മരണം
Saturday, January 5, 2013 1:33 PM IST
പാരീസ്: തെക്ക്-കിഴക്കന്‍ ഫ്രാന്‍സിലെ ഗ്രനോബിളിള്‍ ചെറുവിമാനം തകര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മൊറൊക്കയില്‍ നിന്നുള്ള കുടുംബമാണ് ദുരന്തത്തില്‍ പെട്ടത്. നാട്ടിലേക്ക് മടങ്ങിപോകുന്നതിനിടെയാണ് അപകടം. ഇരട്ട എഞ്ചിനുള്ള വിമാനം മലയിടുക്കില്‍ തട്ടി തകരുകയായിരുന്നു. ഫ്രാന്‍സില്‍ അവധി ആഘോഷിച്ച ശേഷം പൈലറ്റും ഭാര്യയും മൂന്നു കുട്ടികളും മൊറൊക്കോയിലേക്ക് മടങ്ങിപോവുകയായിരുന്നു. ഗ്രനോബിള്‍ വിമാനത്താവളത്തില്‍ നിന്നും ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിമാനം പറന്നുയര്‍ന്ന ഉടന്‍ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. കാലാവസ്ഥ അനുകൂലമായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.