2002ലെ വാഹനാപകടകേസ്: സല്‍മാന്‍ഖാനെതിരെ നരഹത്യക്ക് കേസ്
Friday, February 1, 2013 12:04 AM IST
മുംബൈ: 2002ലെ വാഹനാപകടകേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ മുംബൈ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 304 (2) വകുപ്പ് അനുസരിച്ച് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പട്ടത്. പത്ത് വര്‍ഷം വരെ തടവുലഭിക്കാവുന്ന വകുപ്പാണിത്. നേരത്തെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 304 (1) വകുപ്പ് അനുസരിച്ച് അശ്രദ്ധമായി അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനായിരുന്നു പോലീസ് കേസ് എടുത്തിരുന്നത്. ഇത്തരം കേസുകളില്‍ പരമാവധി രണ്ട് വര്‍ഷം വരെയാണ് തടവ് ലഭിക്കാവുന്ന വകുപ്പാണിത്.

2002 സെപ്റ്റംബര്‍ 28നാണ് കേസിനാസ്പതമായ അപകടം. ബാന്ദ്രയിലെ ഒരു ബേക്കറിക്കു സമീപം റോഡരികില്‍ കിടന്നവരുടെ ഇടയിലേക്ക് സല്‍മാന്‍ ഖാന്‍ ഓടിച്ചിരുന്ന ടയോട്ട ലാന്‍സ് ക്രൂയ്സര്‍ ഇടിച്ചുകയറുകയായിരുന്നു. അപടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.