കേജ്രിവാളിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ഷീലാ ദീക്ഷിത്
Friday, February 1, 2013 9:30 PM IST
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് വൈദ്യുതി വിതരണ കമ്പനികളുമായി ഒത്തുകളിച്ച് വൈദ്യുതി നിരക്ക് കുറയ്ക്കുന്നില്ലെന്ന ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ദീക്ഷിത്.

കേജ്രിവാളിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. എന്‍ഡിപിഎല്ലും ഡിഇആര്‍സിയും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പ്രശ്നം കോടതിയുടെ പരിഗണനയിലുള്ളതാണ്. വൈദ്യുതി കമ്പനികളെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് താന്‍ തടസപ്പെടുത്തിയെന്നാണ് കേജ്രിവാളിന്റെ ആരോപണം. സിഎജി റിപ്പോര്‍ട്ട് ലഭിക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഡിഇആര്‍സി ചെയര്‍മാന്‍ പി.ഡി.സുധാകര്‍ വൈദ്യുതി കമ്പനികളുടെ ഏജന്റാണെന്നും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കാനാണെന്നും കേജ്രിവാള്‍ ആരോപിച്ചിരുന്നു.