പാക്കിസ്ഥാന്‍ വീണ്ടും ആണവ മിസൈല്‍ പരീക്ഷിച്ചു
Friday, February 15, 2013 8:56 AM IST
ഇസ്ലാമാബാദ്: ആണവായുധ ശേഷിയുള്ള ബാലിസ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ വീണ്ടും പരീക്ഷിച്ചു. ഹത്ഫ് 2 എന്ന മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. 180 കിലോമീറ്ററാണ് ഹത്ഫ് 2 ന്റെ ദൂരപരിധി. നാലു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ ആണവ മിസൈല്‍ പരീക്ഷിക്കുന്നത്.

സൈന്യത്തിന്റെ ഭാഗമാക്കുന്നതിനു മുന്നോടിയായി നടന്ന പരീക്ഷണമാണിത്. വളരെ കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്ന മിസൈലാണിത്. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. എന്നാല്‍ എവിടെ വച്ചാണ് പരീക്ഷണം നടന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല. തിങ്കളാഴ്ച ഹത്ഫ് 11 ബാലസ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. 60 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹത്ഫ് 11 ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഹത്ഫ് 11.