വെട്ടേറ്റ് വീട്ടമ്മ മരിച്ച സംഭവം:ഭര്‍ത്താവ് റിമാന്‍ഡില്‍
Wednesday, February 27, 2013 3:44 PM IST
ബാലരാമപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പനയറകുന്ന് കോട്ടുകാല്‍ക്കോണം പുത്രവിളാകത്ത് വീട്ടില്‍ മല്ലിക(43)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രഘുനാഥ(60) നെ ബാലരാമപുരം പോലീസ് അറസ്റ് ചെയ്തു. തുടര്‍ന്ന് കോടതി യില്‍ ഹജരാ ക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

. കഴിഞ്ഞ ദിവസം രഘുനാഥന്റെ രണ്ടാം ഭാര്യയാണ് മല്ലിക മീന്‍ മുറിച്ച് കൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ക്കൂടി ചെന്ന് രഘുനാഥന്‍ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിലും മറ്റും തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തുടര്‍ന്ന ആശുപത്രിയില്‍ ചികിത്സയിലായിലിക്കേ മല്ലിക മരിക്കുകയായിരുന്നു.മൃതദേഹം പോസ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.മക്കള്‍: മുരുകന്‍,ലാല്‍(ഡിഫന്‍സ്).