ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള ക​ടു​ത്ത പ​രീ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി
Saturday, May 20, 2017 12:36 AM IST
തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത പ​രീ​ക്ഷ​ണ​ങ്ങ​ൾ മോ​ട്ടോ​ർ‌​വാ​ഹ​ന​വ​കു​പ്പ് പി​ൻ​വ​ലി​ച്ചു. ക​യ​റ്റ​ത്തി​ൽ നി​ർ​ത്തി​യ ശേ​ഷം പി​ന്നോ​ട്ട് ഉ​രു​ളാ​തെ വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ക്കു​ക, പി​ന്നോ​ട്ടെ​ടു​ത്ത് പാ​ർ​ക്ക് ചെ​യ്യു​ക, എ​ന്നി​വ​യാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്. ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ നി​ർ‌​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​ത്. സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​രി​ഷ്ക്ക​രി​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റാ​ണ് ന​ട​ക്കു​ക. ട്രാ​ക്ക് വേ​ര്‍​തി​രി​ക്കു​ന്ന​തി​നു​ള്ള ക​മ്പി​ക​ളു​ടെ നീ​ളം 75 സെ​ന്‍റീ​മീ​റ്റ​റാ​യി കു​റ​ച്ചി​ട്ടു​ണ്ട്. ട്രാ​ക്കി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്ക് സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ല്‍ ക​മ്പി​ക​ള്‍, കു​റ്റി​ക​ള്‍, റി​ബ​ണ്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്.