അതിരപ്പിള്ളി വേണ്ടെന്ന് ലീഗും
Sunday, August 13, 2017 9:36 AM IST
മലപ്പുറം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെ എതിർത്ത് മുസ്‌ലീം ലീഗും രംഗത്ത്. പദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. പദ്ധതി മൂലമുണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സർക്കാർ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന മന്ത്രി എം.എം.മണിയുടെ പ്രസ്താവയ്ക്കെതിരെ വ്യാപകമായ എതിർപ്പുകൾ ഉയർന്നിരുന്നു. എൽഡിഎഫിലെ രണ്ടാംകക്ഷിയായ സിപിഐ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങി നിരവധിപ്പേരാണ് ശക്തമായ എതിർപ്പുമായി രംഗത്തെത്തിയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.