ഗു​ര്‍​മെ​ഹ​ര്‍ കൗ​ർ ടൈം ​മാ​ഗ​സി​ന്‍റെ ഭാ​വി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ
Friday, October 13, 2017 5:25 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സി​ന്‍റെ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ എ​ബി​വി​പി​ക്കെ​തി​രെ ഫേ​സ്ബു​ക്ക് ക്യാ​മ്പ​യി​ൻ ന​ട​ത്തി​യ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി ടൈം ​മാ​ഗ​സി​ന്‍റെ ഭാ​വി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി ഗു​ര്‍​മെ​ഹ​ര്‍ കൗ​റാ​ണ് ടൈം ​മാ​ഗ​സി​ന്‍റെ 10 ഭാ​വി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ പോ​രാ​ളി​യെ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണ് ഗു​ര്‍​മെ​ഹ​റി​നെ പ​ട്ടി​ക​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഗു​ർ​മെ​ഹ​ർ ര​ണ്ടാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഗു​ർ​മെ​ഹ​ർ മാ​ത്ര​മാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ​ത്.

ഇ​രു​പ​തു​കാ​രി​യാ​യ ഗു​ര്‍​മെ​ഹ​ര്‍ ഡ​ൽ​ഹി രാം​ജാ​സ് കോ​ള​ജ് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ എ​ബി​വി​പി കാ​മ്പ​സി​ൽ അ​ഴി​ച്ചു​വി​ട്ട സം​ഘ​ർ​ഷ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ച​താ​ണ് ഗു​ര്‍​മെ​ഹ​റി​നെ പ്ര​ശ​സ്ത​യാ​ക്കി​യ​ത്. ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി നേ​താ​വ് ഉ​മ​ർ ഖാ​ലി​ദ് രാം​ജാ​സ് കോ​ള​ജി​ൽ എ​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു എ​ബി​വി​പി കാ​മ്പ​സി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്.

താ​ൻ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​യാ​ണ്. എ​ബി​വി​പി​യെ താ​ൻ ഭ​യ​പ്പെ​ടു​ന്നി​ല്ല. താ​ൻ ഒ​റ്റ​യ്ക്ക​ല്ലെ​ന്നും എ​ഴു​തി​യ പ്ല​ക്കാ​ർ​ഡ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്താ​ണ് ഗു​ര്‍​മെ​ഹ​ർ എ​ബി​വി​പിക്കെതിരെ പ്രതിഷേധിച്ചത്. പാ​ക്കി​സ്ഥാ​നെ​യ​ല്ല, യു​ദ്ധ​ത്തെ​യാ​ണ് വെ​റു​ക്കേ​ണ്ട​തെ​ന്ന പ്ല​ക്കാ​ര്‍​ഡു​മാ​യി രം​ഗ​ത്തെ​ത്തി​യ ഗു​ര്‍​മെ​ഹ​റി​നോ​ട് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കാ​ന്‍ മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ വ​രെ ആ​വ​ശ്യ​പ്പെ​ട്ട​തും വി​വാ​ദ​മാ​യി​രു​ന്നു. കാ​ര്‍​ഗി​ല്‍ ര​ക്ത​സാ​ക്ഷി​യാ​യ ജ​വാ​ന്‍ മ​ന്‍​ദീ​പ് സിം​ഗി​ന്‍റെ മ​ക​ളാ​ണ് ഗു​ര്‍​മെ​ഹ​ര്‍. ഗു​ര്‍​മെ​ഹ​റി​ന് ര​ണ്ടു വ​യ​സു​ള്ള​പ്പോ​ഴാ​ണ് പി​താ​വ് മ​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.