"ഒരുപാട് സഹായങ്ങൾ' ചെയ്തിട്ടുണ്ട്; പ്രധാനമന്ത്രിയെ വെറുക്കരുതെന്ന് രാഹുൽ ഗാന്ധി
Wednesday, December 13, 2017 4:17 AM IST
അഹമ്മദാബാദ്: തനിക്ക് "ഒരുപാട് സഹായങ്ങൾ' ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹത്തെ ആരും വെറുക്കരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ പരിഹാസ ചുവയോടെ പ്രധാനമന്ത്രിക്കെതിരേ രംഗത്തുവന്നത്.

ഒരുപാട് സഹായങ്ങൾ ചെയ്ത മോദിയെ തനിക്ക് എങ്ങനെ വെറുക്കാൻ കഴിയുമെന്ന് രാഹുൽ ചോദിച്ചു. നെഹ്റു-ഗാന്ധി കുടുംബങ്ങൾക്കെതിരായ മോദിയുടെ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു രാഹുലിന്‍റെ പരിഹാസം.

മതങ്ങളുടെയും രാഷ്ട്രത്തിന്‍റെ ചരിത്രം പരിശോധിച്ചാൽ വെറുപ്പിന് മറുപടി സ്നേഹമാണെന്ന് മനസിലാകും. ദേഷ്യവും വെറുപ്പും എന്നിലില്ല. അതാണ് എന്‍റെ കുടുംബത്തിന്‍റെ പാരന്പര്യം. ഗുജറാത്തിൽ നിന്നുള്ള നമ്മുടെ രാഷ്ട്രപിതാവാണ് തന്‍റെ കുടുംബത്തെ ഇക്കാര്യം പഠിപ്പിച്ചതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.