സു​ഹൃ​ത്തി​നൊ​പ്പം താ​മ​സി​ച്ച യു​വ​തി ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടു
Thursday, May 17, 2018 11:20 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ യു​വ​തി ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടു. സെ​ഹോ​ർ ജി​ല്ല​യി​ലെ ഇ​ച്ച​വാ​ർ സ്വ​ദേ​ശി​യാ​യ 28-കാ​രി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ഭോ​പ്പാ​ലി​ൽ ഒ​രു പു​രു​ഷ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​തെ​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. ഈ ​വീ​ട്ടി​ൽ​നി​ന്നാ​ണു ന​ഗ്ന​മാ​യ നി​ല​യി​ൽ യു​വ​തി​യു​ടെ ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ബി​യ​ർ കു​പ്പി​യും ശീ​ത​ള​പാ​നീ​യ കു​പ്പി​യും ക​യ​റ്റി​യ​താ​യി പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി.

സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രാ​ളാ​ണ് യു​വ​തി താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ ഉ​ട​മ. യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന പു​രു​ഷ സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.