വയനാട്ടിൽ‌ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
Saturday, August 11, 2018 12:41 PM IST
വയനാട്: മഴയും ഉരുൾപ്പൊട്ടലും പ്രളയവും ദുരിതം വിതച്ച വയനാട്ടിലെ ജനങ്ങൾക്കുള്ള സർക്കാർ ധനസഹായം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ വീതവും ഭൂമി നഷ്ടപ്പെട്ടവർക്ക് ആറു ലക്ഷം രൂപ വീതവും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീട് നഷ്ടപ്പെട്ടവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നാല് ലക്ഷം രൂപ വീതവും ധനസഹായം നൽ‌കും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തര സഹായമെന്ന നിലയിൽ 3,800 രൂപ വീതം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് കളക്ട്രേറ്റിൽ ചേർന്ന അവലോകനയോഗത്തിനു ശേഷമാണ് ഇത് സംബന്ധിച്ച വിവരം മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതിനിടെ വ്യക്തിപരമായി ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിയെന്നും അദ്ദേഹം അറിയിച്ചു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

അവലോകന യോഗത്തിന് മുൻപ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാന്പിൽ സന്ദർശനം നടത്തിയിരുന്നു. പത്തോടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലെ ഹെ​ലി​പ്പാ​ടി​ൽ ഇ​റ​ങ്ങി​യ ശേഷമാണ് മുഖ്യമന്ത്രിയും സംഘവും ഇവിടെയെത്തിയത്. വ​യ​നാ​ടി​ന്‍റെ ചു​മ​ത​ല​യു​ള്ള തു​റ​മു​ഖ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ക​ള​ക്‌ടർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​രും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.