മ​ക​ൾ മ​ഹാ​ല​ക്ഷ്മി​യു​ടെ​യും അ​മ്മ ശ്യാ​മ​ള​യു​ടെ​യും ജ​ന്മ​ദി​നം ഒ​ന്നി​ച്ച് ആ​ഘോ​ഷി​ച്ച​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് കാ​വ്യ മാ​ധ​വ​ൻ. ഇ​രു​വ​രു​ടെ​യും ജ​ന്മ​ദി​നം ഒ​രേ​ദി​വ​സ​മാ​ണെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഒ​ക്ടോ​ബ​ർ 19-നാ​ണ് കാ​വ്യ​യു​ടെ​യും ദി​ലീ​പി​ന്‍റെ​യും മ​ക​ൾ മ​ഹാ​ല​ക്ഷ്മി​യും ജ​നി​ക്കു​ന്ന​ത്.

‘ഈ ​ദി​വ​സ​ത്തി​ന് ഇ​ര​ട്ടി പ്ര​ത്യേ​ക​ത​യു​ണ്ട്. കാ​ര​ണം എ​ന്‍റെ എ​ല്ലാ​മെ​ല്ലാ​മാ​യ ര​ണ്ട് ഹൃ​ദ​യ​ങ്ങ​ളെ ആ​ഘോ​ഷി​ക്കു​ന്ന ദി​വ​സ​മാ​ണ്– എ​ന്‍റെ അ​മ്മ​യും മ​ക​ളും,’ കാ​വ്യ കു​റി​ച്ചു.

മ​ഹാ​ല​ക്ഷ്മി​യു​ടെ ഏ​ഴാം ജ​ന്മ​ദി​ന​മാ​ണ് ക​ഴി​ഞ്ഞ​ത്. 2018 ഒ​ക്ടോ​ബ​ര്‍ 19നാ​ണ് മ​ഹാ​ല​ക്ഷ്മി ജ​നി​ച്ച​ത്. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ ജ​നി​ച്ച​തു​കൊ​ണ്ടാ​ണ് മ​ഹാ​ല​ക്ഷ്മി എ​ന്ന പേ​ര് ന​ൽ​കി​യ​ത്. ചെ​ന്നൈ​യി​ലാ​ണ് കാ​വ്യ​യും മ​ഹാ​ല​ക്ഷ്മി​യും മീ​നാ​ക്ഷി​യും ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്.