കാമറ, സ്ക്രിപ്റ്റ്, ലുക്ക്; സ്റ്റൈലിഷ് വേഷത്തിൽ മമ്മൂട്ടി; ‘പാട്രിയറ്റി’ന്റെ യുകെ ലൊക്കേഷൻ വീഡിയോ
Monday, October 20, 2025 12:54 PM IST
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ യുകെയിലെ ലൊക്കേഷൻ വീഡിയോ പുറത്ത്. റേഞ്ച് റോവറില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നിറങ്ങുന്ന മമ്മൂട്ടി ഉൾപ്പെടുന്ന വീഡിയോ മമ്മൂട്ടി കമ്പനിയാണ് പുറത്തുവിട്ടിരിക്കുന്നത്.
കറുത്ത ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. താരം സ്ക്രിപ്റ്റ് വായിക്കുന്നതും സഹപ്രവര്‍ത്തകരെ കാമറയിൽ പകര്‍ത്തുന്നതുമെല്ലാം വീഡിയോയിൽ കാണാം. മഹേഷ് നാരായണനെയും ആന്റോ ജോസഫിനെയും സെറിൻ ഷിഹാബിനെയും വീഡിയോയിൽ കാണാം.
‘പഴയതിനേക്കാളും അടിപൊളിയായിട്ടാണ് മമ്മൂട്ടി തിരിച്ച് വന്നിരിക്കുന്നത്’ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.