Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അന്ന് അമൃതവാഹിനികൾ ഇന്നു വിഷവാഹിനികൾ
WhatsApp
നാല്പത്തിനാലു നദികളെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണു നാം മലയാളികൾ. കേരളത്തെ സസ്യശ്യാമളമാക്കുന്നതിൽ ഈ നദികളും അവയിലൂടെ ഒഴുകിയെത്തുന്ന ജലവും വലിയ പങ്കു വഹിച്ചു. ഒരു കാലത്ത് ഈ നദികളിലെ വെള്ളം കോരിക്കുടിച്ചും അവിടെ മുങ്ങിക്കുളിച്ചും നീന്തിക്കളിച്ചും ആബാലവൃദ്ധം ജനങ്ങൾ ആഹ്ലാദിച്ചിരുന്നു. എന്നാൽ ഇന്ന് ഈ നദികളുടെ അവസ്ഥയെന്താണ്? കേരളത്തിലെ 21 നദികൾ അതിമാരകവും അപകടകരവുമായ മാലിന്യങ്ങൾ നിറഞ്ഞവയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
പെരിയാറും ഭാരതപ്പുഴയും കല്ലായിയും കടലുണ്ടിയും പന്പയും മണമലയാറുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര ജലശക്തി മന്ത്രി രത്തൻലാൽ കട്ടാരിയ ലോക്സഭയിൽ ടി.എൻ. പ്രതാപനു നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 351 നദികൾ ഇതേ അവസ്ഥയിലാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് നദികളിലെ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്.
നദികളിലേതുൾപ്പെടെ മലിനീകരണം തടയുന്നതിനു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡും നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ദേശീയ ജല ഗുണനിലവാര നിരീക്ഷണ പദ്ധതിയുടെ ഭാഗമായി രാജ്യവ്യാപകമായ പരിശോധനാ ശൃംഖലയും പ്രവർത്തിക്കുന്നു. കോടിക്കണക്കിനു രൂപ ഇവയിലൂടെ ഒഴുക്കുന്പോഴും നദീജലത്തിൽ മാലിന്യത്തിന്റെ തോത് വർധിച്ചുവരികയാണ്.
നാലു സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ഗംഗാനദിയുടെ ശുചീകരണത്തിനും നവീകരണത്തിനുമായി ഒന്നാം മോദി സർക്കാരും ഇപ്പോഴത്തെ സർക്കാരും കോടികളാണ് ഒഴുക്കിയത്. എന്നിട്ടും രാസവസ്തുക്കളും രോഗാണുക്കളും ഏറ്റവുമധികമുള്ള നദിയാണിപ്പോൾ ഗംഗ. ബ്രഹ്മപുത്ര, കൃഷ്ണ, ഗോദാവരി തുടങ്ങിയ നദികളുടെ സ്ഥിതിയും ഭിന്നമല്ല. കാർഷിക മാലിന്യങ്ങളാണ് നദികളെ പ്രധാനമായും അപകടകരമാക്കുന്നതെന്നാണു ലോക്സഭയിൽ മന്ത്രി പറഞ്ഞത്. നഗരമാലിന്യങ്ങളും വ്യാവസായിക മാലിന്യങ്ങളുമെല്ലം നദികളിലേക്കാണ് ഒഴുകിയെത്തുന്നത്. ഉറവിട സംസ്കരണം എന്നതു പേരിനുമാത്രം. എളുപ്പവഴി പുഴകളിലേക്ക് ഒഴുക്കിവിടുകതന്നെ. ഇതു കർശനമായി നിയന്ത്രിക്കാനായാൽ വലിയൊരു പരിധിവരെ ജലമലിനീകരണം തടയാനാകും.
കഴിഞ്ഞ വർഷത്തെ പ്രളയം പല നദികളിലും നീരൊഴുക്കു തടസപ്പെടുംവിധം മണ്ണടിയുന്നതിന് ഇടയാക്കി. ഇതും പുഴമാലിന്യം വർധിക്കാൻ കാരണമായി. കുത്തൊഴുക്കിൽ അടിഞ്ഞുവീണ കല്ലും മണ്ണും മരങ്ങളും അണക്കെട്ടുകളുടെ സംഭരണശേഷിയെപ്പോലും ബാധിച്ചു. അണക്കെട്ടുകളിലെ മണൽ നീക്കം ചെയ്യുന്നതിനുള്ളൊരു പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്നിരുന്നു. അതു നടപ്പായില്ല. നദികളിലും ഇത്തരത്തിലൊരു മണൽനീക്കം ആവശ്യമാണ്. ഒഴുക്കു സുഗമമാക്കാൻ നദികളുടെ ആഴം കൂട്ടേണ്ടിയിരിക്കുന്നു.
അശാസ്ത്രീയമായ മണലൂറ്റൽ നദികളിലെ ജലനിരപ്പിനെ ബാധിക്കുമെന്നുള്ളതിനാലാണ് അതു കർശനമായി നിയന്ത്രിച്ചത്. പക്ഷേ, അതിന്റെ പേരിൽ പണം കൊയ്തത് പാറമട ലോബിയായിരുന്നു. പുഴകളുടെ ഒഴുക്ക് തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണു പ്രധാനം. കിഴക്കൻ വെള്ളത്തോടൊപ്പം എത്തുന്ന മണലും എക്കലും പന്പയുടെ പല കൈവഴികളെയും മൂടിയിരിക്കുന്നു. ചിലയിടങ്ങളിൽ നദികളുടെ നടുക്കുപോലും തുരുത്തുകൾ ഉയർന്ന് കാടും പടലും പിടിച്ചുകിടക്കുന്നു. ബോട്ട് സർവീസുകൾ പലതും നിശ്ചലമായി. ജലഗതാഗതത്തിനുകൂടി പ്രാമുഖ്യം കൊടുക്കണമെന്ന ചിന്ത വളർന്നുവരുന്ന കാലത്ത് അതിനുള്ള അവസരങ്ങൾ നാം ഇല്ലാതാക്കുകയാണ്. നദീസംരക്ഷണം എന്നതു ജലസംരക്ഷണത്തോടൊപ്പം ജനജീവിതത്തിനു സഹായകമായ രീതിയിൽ നദികളെ സംരക്ഷിക്കുന്നതുകൂടിയാണ്.
പന്പാ നദീസംരക്ഷണം പദ്ധതികളിലും വാഗ്ദാനങ്ങളിലും മാത്രമൊതുങ്ങരുത്. മനുഷ്യവിസർജ്യത്തിൽനിന്നുള്ള കോളിഫോം ബാക്ടീരിയയുടെ അളവ് പന്പയിലെ ജലത്തിൽ ഏറെ കൂടുതലാണ്. തീർഥാടകർ ഏറെ ഉപയോഗിക്കുന്ന പന്പയിലെ ജലം ശുദ്ധിയോടെ നിലനിർത്തേണ്ടതു സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യമാണ്. ചാലിയാർ പുഴയിൽ വ്യവസായ മാലിന്യം വരുത്തിവച്ച വിഷലിപ്തത പറഞ്ഞറിയിക്കാൻ പ്രയാസമാണ്.
നദികളിലും കായലുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻതോതിൽ വന്നടിയുന്നുണ്ട്. അതിനുപുറമേ കക്കൂസ് മാലിന്യവും ഇവിടേക്കു തള്ളുന്നു. നാട്ടുകാർ ഇടപെട്ട് ഇത്തരം മാലന്യമൊഴുക്കൽ പ്രതിരോധിച്ച നിരവധി സംഭവങ്ങളുണ്ട്. ഖരമാലിന്യമായാലും ജൈവമാലിന്യമായാലും അതു സംസ്കരിക്കുന്നതിനു ശാസ്ത്രീയ മാർഗങ്ങൾ കണ്ടെത്താൻ വികസിത സമൂഹം ശ്രമിക്കണം. നിരത്തുകളും പുഴകളും മാലിന്യമെറിയാൽ പാടില്ലാത്ത സ്ഥലമാണെന്ന ചിന്ത മലയാളിയുടെ മനസിലേക്ക് ഇനിയും പതിഞ്ഞിട്ടില്ല. ഇനി വരുന്നൊരു തലമുറ മാത്രമല്ല, ഇക്കണക്കിനുപോയാൽ ഇപ്പോഴത്തെ തലമുറതന്നെ ഈ മാലിന്യത്തിൽ ശ്വാസംമുട്ടും.
കിഴക്കൻ നദികൾ പൊതുവേ കുറെക്കൂടി ശുദ്ധജലവാഹിയാണെന്നു കരുതപ്പെടുന്നുണ്ടെങ്കിലും അവയുടെയും സ്ഥിതി ദുഷിച്ചുവരുകയാണ്. ഹൈറേഞ്ചിന്റെ സ്വന്തം പന്നിയാറും മാലിന്യവാഹിയായിരിക്കുന്നു. ഇടുക്കി ജില്ലയിലെ ജലസ്രോതസുകൾ വൻതോതിൽ മലിനപ്പെടുന്നതായി സംസ്ഥാന സാക്ഷരതാ മിഷൻ രണ്ടുവർഷം മുന്പു നടത്തിയ പരിസ്ഥിതി സാക്ഷരതാ സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 60 ശതമാനം ഖരമാലിന്യത്താലും 13 ശതമാനം ദ്രവമാലിന്യത്താലും 22 ശതമാനം ഗാർഹിക മാലിന്യത്താലും അശുദ്ധമാക്കപ്പെട്ടതായാണു റിപ്പോർട്ടിൽ പറയുന്നത്. പുഴകൾ മാത്രമല്ല, തോടുകളും കുളങ്ങളും കിണറുകളുമൊക്കെ പരിശോധിച്ചാണീ നിഗമനത്തിലെത്തിയത്.
അറവുശാല മാലിന്യങ്ങളും മറ്റും പുഴകളിലേക്കും തോടുകളിലേക്കും ഇടുന്നതു കർശനമായി തടയാൻ തദ്ദേശസ്ഥാപനങ്ങൾക്കു കഴിയണം. മനുഷ്യരുടെ അശ്രദ്ധകൊണ്ടും സാമൂഹ്യബോധമില്ലായ്മകൊണ്ടും ഉണ്ടാകുന്ന മാലിന്യവ്യാപനം തടയാൻ കേരളം പോലൊരു സംസ്ഥാനത്തിനു കഴിയാതെപോകുന്നതു കഷ്ടമാണ്. നമ്മുടെ നദികളെ ഇപ്പോഴത്തെ അവസ്ഥയിൽനിന്നു രക്ഷിച്ചില്ലെങ്കിൽ ഡൽഹിയിൽ ജനം ശുദ്ധവായുവിനുവേണ്ടി പരക്കംപായുന്നതുപോലെ നാമും അധികം വൈകാതെ ശുദ്ധജലത്തിനുവേണ്ടി നെട്ടോട്ടമോടും.
ഇന്ധനവിലത്തീയിൽ ഉരുകുന്ന ജനം
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
ഇന്ധനവിലത്തീയിൽ ഉരുകുന്ന ജനം
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
Latest News
യുപി ലെജിസ്ലേറ്റീവ് കൗൺസിൽ: 12 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ആന്ധ്രയിലെ ഗോദാവരിയിൽ അജ്ഞാത രോഗം; നിരവധി പേർ ആശുപത്രിയിൽ
പന്തീരാങ്കാവ് കേസ്: വിജിതിനെ റിമാന്ഡ് ചെയ്തു
സിയാൽ 33.49 കോടി ലാഭവിഹിതം സര്ക്കാരിന് നല്കി
ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ; സ്കൂളുകളുടെ പ്രവർത്തനത്തിൽ ഇളവ്
Latest News
യുപി ലെജിസ്ലേറ്റീവ് കൗൺസിൽ: 12 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ആന്ധ്രയിലെ ഗോദാവരിയിൽ അജ്ഞാത രോഗം; നിരവധി പേർ ആശുപത്രിയിൽ
പന്തീരാങ്കാവ് കേസ്: വിജിതിനെ റിമാന്ഡ് ചെയ്തു
സിയാൽ 33.49 കോടി ലാഭവിഹിതം സര്ക്കാരിന് നല്കി
ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ; സ്കൂളുകളുടെ പ്രവർത്തനത്തിൽ ഇളവ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top