അ​​​ങ്ക​​​മാ​​​ലി: ര​​​ണ്ടുവ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ 300 റോ​​​ബോ​​​ട്ടി​​​ക് ഗൈ​​​ന​​​ക്കോ​​​ള​​​ജി ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ അ​​​ങ്ക​​​മാ​​​ലി അ​​​പ്പോ​​​ളോ അ​​​ഡ്‌​​​ല​​​ക്സ് ഹോ​​​സ്പി​​​റ്റ​​​ലി​​​നു ച​​​രി​​​ത്ര നേ​​​ട്ടം.

റോ​​​ബോ​​​ട്ടി​​​ക് ഗൈ​​​ന​​​ക്കോ​​​ള​​​ജി ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ദ​​​ഗ്ധ ഡോ. ​​​ഊ​​​ര്‍​മി​​​ള സോ​​​മ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഈ ​​​അ​​​പൂ​​​ര്‍​വ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ല്‍ ആ​​​ദ്യ​​​വും ഇ​​​ന്ത്യ​​​യി​​​ല്‍ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ലും ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച സ്ഥാ​​​പ​​​ന​​​മാ​​​ണ് അ​​​പ്പോ​​​ളോ അ​​​ഡ്‌​​​ല​​​ക്സ്.

ഗൈ​​​ന​​​ക്കോ​​​ള​​​ജി രം​​​ഗ​​​ത്ത് വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കാ​​​ന്‍ റോ​​​ബോ​​​ട്ടി​​​ക് സ​​​ര്‍​ജ​​​റി​​​യി​​​ലൂ​​​ടെ സാ​​​ധി​​​ക്കു​​മെ​​ന്നും രോ​​​ഗി​​​ക​​​ള്‍​ക്ക് ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ​​​രി​​​ച​​​ര​​​ണം ന​​​ല്‍​കി​​​ക്കൊ​​​ണ്ട് ഇ​​​ത്ത​​​ര​​​മൊ​​​രു നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ച​​​തി​​​ല്‍ വ​​ലി​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​ന്നും അ​​​പ്പോ​​​ളോ അ​​​ഡ്‌​​​ല​​​ക്സ് ഹോ​​​സ്പി​​​റ്റ​​​ല്‍ സി​​ഇ​​ഒ ഡോ.​​​ഏ​​​ബ​​​ല്‍ ജോ​​​ര്‍​ജ് പ​​​റ​​​ഞ്ഞു.


‘റോ​​​ബോ​​​ട്ടി​​​ക് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് 300ല്‍പ​​രം സ​​​ങ്കീ​​​ര്‍​ണ ഗൈ​​​ന​​​ക്കോ​​​ള​​​ജി ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​യെ​​ന്ന് ഡോ. ​​​ഊ​​​ര്‍​മി​​​ള സോ​​​മ​​​ന്‍ പ​​​റ​​​ഞ്ഞു. സാ​​​ധാ​​​ര​​​ണ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് മ​​​റ്റു സ​​​ങ്കീ​​​ര്‍​ണ​​​ത​​​ക​​​ള്‍ കു​​​റ​​​വാ​​​ണെ​​​ന്ന​​​തും റോ​​​ബോ​​​ട്ടി​​​ക് സ​​​ര്‍​ജ​​​റി​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്.