ഹ്രസ്വചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Saturday, May 31, 2025 1:29 AM IST
തൃശൂര്‍: മാധ്യമപ്രവര്‍ത്തകനും സിനിമാപ്രവര്ത്തകനുമായിരുന്ന ജിയോ സണ്ണിയുടെ അനുസ്മരണാര്ഥം തൃശൂര്‍ പ്രസ്ക്ലബ് ഏര്‍പ്പെടുത്തിയ ഹ്രസ്വചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച ചിത്രമായി സുധീഷ് ശിവശങ്കരന് സംവിധാനംചെയ്ത ലൂഡോസ് ഹാര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ മികച്ച ചിത്രമായി ഹേന ചന്ദ്രന് സംവിധാനം ചെയ്ത കുറ്റിപ്പെന്‍സില്‍, മൂന്നാമത്തെ മികച്ച ചിത്രമായി ഹരിദേവ് കൃഷ്ണന് സംവിധാനം ചെയ്ത സംവൺ എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു.
യഥാക്രമം 10000, 7000, 5000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണു സമ്മാനം. ജൂണ്‍ രണ്ടാംവാരം ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജ് അവാര്‍ഡുകള്‍ സമ്മാനിക്കും.