കെഎസ്ഇബിക്ക് 138.87 കോടിയുടെ നഷ്ടം
Saturday, May 31, 2025 1:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻനാശനഷ്ടം. വിതരണ മേഖലയിൽ ഏകദേശം 138.87 കോടി രൂപയുടെ നഷ്ടം ഉണ്ടായി.
നിലവിലെ കണക്കുകൾ പ്രകാരം 2,656 ഹൈടെൻഷൻ പോസ്റ്റുകളും 19,513 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. 2,594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകളും 52,093 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു.
75,57,783 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസം നേരിട്ടു. ഇതിനോടകം 65,75,715 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകാനായി.