ഇഷ്ടിക തലയിൽവീണ് യുവതി മരിച്ചു
Saturday, May 31, 2025 1:29 AM IST
പറവൂർ: മുനമ്പത്ത് നിർമാണം നടക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് സിമന്റ് ഇഷ്ടിക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
മൂത്തകുന്നം സത്താർ ഐലന്റ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ (34) യാണ് ഇന്നലെ പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംസ്കാരം നടത്തി.
ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. മുനമ്പം മാണി ബസാറിൽ മകളോടൊപ്പം ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ പതിക്കുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ മഴ നനയാതെ മൂടാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാൻ ഉപയോഗിച്ചിരുന്ന ഇഷ്ടികയാണ് താഴേക്ക് പതിച്ചത്.