കൊ​ച്ചി: ക​ലൂ​ർ ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട് വ​രെ​യു​ള്ള മെ​ട്രോ ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം. അ​ടു​ത്ത​വ​ർ​ഷം ജൂ​ണെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് നി​ർ​മാ​ണം മു​ന്നേ​റു​ന്ന​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ലെ ആ​ദ്യ അ​ഞ്ച് സ്റ്റേ​ഷ​നു​ക​ൾ അ​ടു​ത്ത​വ​ർ​ഷം ജൂ​ൺ 30-ന​കം പൂ​ർ​ത്തി​യാ​ക്കി സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ 825 പൈ​ലു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. വ​യ​ഡ​ക്ടി​നു വേ​ണ്ട​തി​ൽ 603 എ​ണ്ണ​വും സ്റ്റേ​ഷ​നു വേ​ണ്ട പൈ​ലു​ക​ളി​ൽ 222 എ​ണ്ണ​വു​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മെ​ട്രോ വ​യ​ഡ​ക്ടി​നു​വേ​ണ്ടി ആ​കെ 1,601 പൈ​ലു​ക​ളാ​ണ് വേ​ണ്ട​ത്. സ്റ്റേ​ഷ​നു​ക​ൾ​ക്കാ​യി വേ​ണ്ട​ത് 360 പൈ​ലു​ക​ളാ​ണ്. ആ​ലി​ൻ​ചു​വ​ട്, വാ​ഴ​ക്കാ​ല, സെ​സ്, പാ​ലാ​രി​വ​ട്ടം, കി​ൻ​ഫ്ര, ചെ​മ്പു​മു​ക്ക്, സി​വി​ൽ​ സ്റ്റേ​ഷ​ൻ എ​ന്നി​ങ്ങ​നെ ഏ​ഴുസ്റ്റേ​ഷ​നു​ക​ളു​ടെ പൈ​ലിം​ഗ് പൂ​ർ​ത്തി​യാ​യി.

കാ​സ്റ്റിം​ഗ് യാ​ർ​ഡി​ൽ മെ​ട്രോ​യ്ക്കാ​വ​ശ്യ​മാ​യ ഗ​ർ​ഡ​റു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ലൂ​ർ ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നാ​ണ് കാ​ക്ക​നാ​ട്ടേ​യ്ക്കു​ള്ള മെ​ട്രോ സ​ർ​വീ​സ് തു​ട​ങ്ങു​ക.