യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
Monday, October 6, 2025 11:54 PM IST
കൊല്ലം: യുവാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കല്ലയിൽ തൻസീൽ ബഷീറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്.
മൂന്നാം തീയതി രാവിലെയാണ് ഇയാൾ ആറ്റിങ്ങലിലെ സിആർ റസിഡൻസിയിൽ മുറിയെടുത്തത്. തിങ്കളാഴ്ച മുറി അടഞ്ഞു കിടന്നതിനാൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.