റേഷന്‍ വ്യാപാരികള്‍ ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും
Tuesday, October 7, 2025 4:55 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഓഫീസ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.
താലൂക്ക്, ജില്ലാ ഭാരവാഹികളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഇന്ന് റേഷന്‍ കടകള്‍ തുറന്നുകൊണ്ട് കരിദിനമായി ആചരിക്കുമെന്ന് ഓള് കേരളാ റിട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര്‍ അറിയിച്ചു.