വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് ഇന്ന് ബംഗ്ലാദേശിനെ നേരിടും
Tuesday, October 7, 2025 6:11 AM IST
ഗോഹട്ടി: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട് ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഗോഹട്ടിയിലെ ബർസാപാര സ്റ്റേഡിയമാണ് വേദി.
വൈകുന്നേരം മൂന്നിനാണ് മത്സരം ആരംഭിക്കുക. രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 10 വിക്കറ്റിന് തോൽപ്പിച്ച ഇംഗ്ലണ്ട് മികച്ച ഫോമിലാണ്.
പാക്കിസ്ഥാനെതിരായ മത്സരത്തിലെ തകർപ്പൻ വിജയത്തിന് ശേഷമാണ് ബംഗ്ലാദേശ് എത്തുന്നത്. ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.