സ്വർണപ്പാളിയിൽ പിടിമുറുക്കാൻ പ്രതിപക്ഷം; നിയമസഭയിൽ ഇന്നും ശബരിമല വിഷയം ചർച്ചയാക്കും
Tuesday, October 7, 2025 7:25 AM IST
തിരുവനന്തപുരം: നിയമസഭയിൽ ശബരിമല സ്വർണപ്പാളി വിഷയം ഇന്നും സജീവ ചർച്ചയാക്കാൻ പ്രതിപക്ഷം. സ്വർണം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം.
തിങ്കളാഴ്ചത്തേതിന് സമാനമായി പ്രതിപക്ഷം ഇന്നും ചോദ്യോത്തര വേളയിൽ വിഷയം ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയാൽ ചർച്ച ആകാമെന്നായിരുന്നു തിങ്കളാഴ്ച സർക്കാർ സ്വീകരിച്ച നിലപാട്.
ദേവസ്വം മന്ത്രിയുടെയും ബോർഡ് പ്രസിഡന്റിന്റെയും രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം, സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതി നിർദേശിച്ച അന്വേഷണം ശനിയാഴ്ച ആരംഭിക്കും.