ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ല; സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് എൻ.വാസു
Tuesday, October 7, 2025 8:01 AM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണം നേരിടുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു. ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു എൻ. വാസു.
ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ഒരു കാര്യത്തിനും സമീപിച്ചിട്ടില്ലെന്നും വാസു പറഞ്ഞു. വാതിൽ മാറ്റാൻ തനിക്കു മുന്നേ തീരുമാനമെടുത്തു. സ്വർണപ്പാളി-ദ്വാരപാലക ശില്പങ്ങൾ നൽകുന്പോൾ താൻ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും എൻ. വാസു കൂട്ടിച്ചേർത്തു.