ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ച് വി​ജ​യ്. ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​മാ​യി വി​ജ​യ് സം​സാ​രി​ച്ച​ത്. 15 മി​നി​റ്റി​ല​ധി​കം ഓ​രോ​രു​ത്ത​രോ​ടും സം​സാ​രി​ച്ച വി​ജ​യ്, കു​ടും​ബ​ത്തി​നൊ​പ്പം എ​ന്നും ഉ​ണ്ടാ​കു​മെ​ന്നും ഉ​ട​ൻ നേ​രി​ൽ കാ​ണു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി.

ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​ത് സം​ഭ​വി​ച്ചെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. വി​ജ​യ് ഫോ​ണി​ൽ വി​ളി​ക്കു​മെ​ന്ന് ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബാം​ഗ​ങ്ങ​ളെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.