തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ സ്കൂ​ള്‍ ഒ​ളി​മ്പി​ക്സി​ലെ വി​ജ​യി​ക​ള്‍​ക്കും സ്വ​ർ​ണ​ക്ക​പ്പ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി ജേ​താ​ക്ക​ളാ​കു​ന്ന ജി​ല്ല​യ്ക്ക് 117.5 പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​ക്ക​പ്പാ​ണ് ന​ല്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ് ഈ ​വ​ർ​ഷ​ത്തെ സ്കൂ​ള്‍ ഒ​ളി​മ്പി​ക്സ്.

നേ​ര​ത്തെ, ശാ​സ്ത്ര​മേ​ള​യ്ക്ക് ഒ​രു കി​ലോ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ക്ക​പ്പ് ന​ൽ​കാ​നാ​യി വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​പ്പ് നി​ർ​മി​ച്ചി​രു​ന്നി​ല്ല. ഈ ​പ​ണ​വും കാ​യി​ക​മേ​ള​യ്ക്കു​ള്ള സ്പോ​ണ്‍​സ​ർ​ഷി​പ്പ് പ​ണ​വും ഉ​പ​യോ​ഗി​ച്ചാ​കും ക​പ്പ് നി​ർ​മി​ക്കു​ക.