ബിഹാർ തെരഞ്ഞെടുപ്പ്; ഇന്ത്യാ സഖ്യത്തിലെ സീറ്റു വിഭജനം "കീറാമുട്ടിയാകുന്നു'
Tuesday, October 7, 2025 5:55 PM IST
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിലെ സീറ്റു വിഭജനം കീറാമുട്ടിയാകുന്നു. കോൺഗ്രസിന് പരമാവധി 55 സീറ്റുമാത്രമെ നൽകൂവെന്ന് അർജെഡി വ്യക്തമാക്കി. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 ഇടങ്ങളിലെ വിജയിക്കാനായുള്ളൂ.
അതിനാൽ കഴിഞ്ഞ തവണത്തെപ്പോലെ ആർക്കും സീറ്റ് വാരിക്കോരി കൊടുക്കില്ലെന്ന് ആർജെഡി നേതൃത്വം വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. മുതിർന്ന നേതാക്കളെ കളത്തിലിറക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
ആർജെഡിയുടെ ഓഫർ സിപിഐഎംഎൽ തള്ളി. തങ്ങൾക്ക് നാൽപ്പത് സീറ്റ് വേണമെന്നാണ് സിപിഐഎംഎല്ലിന്റെ ആവശ്യം. ഇത് അംഗീകരിക്കില്ലെന്ന് ആർജെഡി വ്യക്തമാക്കി.