ന്യൂ​ഡ​ൽ​ഹി: പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മാ​യ ദാ​ദാ സാ​ഹേ​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് നേ​ടി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് ക​ര​സേ​ന​യു​ടെ ആ​ദ​രം. ആ​ദ​രി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി മോ​ഹ​ൻ​ലാ​ലി​ന് മെ​ഡ​ൽ സ​മ്മാ​നി​ച്ചു.

ഇ​തൊ​രു വ​ലി​യ അം​ഗീ​കാ​ര​വും ബ​ഹു​മ​തി​യു​മാ​ണ്. സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാ​വു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

2009 ലാ​ണ് മോ​ഹ​ൻ​ലാ​ൽ ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ 122 ഇ​ൻ​ഫെ​ന്‍റ​റി ബ​റ്റാ​ലി​യ​ൻ ടി​എ​മ​ദ്രാ​സ് ടീ​മി​ലെ അം​ഗ​മാ​ണ് അ​ദ്ദേ​ഹം.