ഗാസ വിഷയത്തിൽ ഇന്ന് രണ്ടാം ചർച്ച; ആവശ്യങ്ങളുമായി ഹമാസ്
Wednesday, October 8, 2025 3:37 AM IST
ഗാസ: ഗാസ വിഷയത്തിൽ ഇന്ന് രണ്ടാം ചർച്ച നടക്കാനിരിക്കെ നിലപാട് പ്രഖ്യപിച്ച് ഹമാസ്. ഗാസയിൽ ശാശ്വതമായ വെടിനിർത്തലും ഇസ്രയേലിന്റെ പൂർണമായ പിന്മാറ്റവും വേണമെന്ന് ഹമാസ് അറയിച്ചു. തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാർ വേണമെന്നും ഹമാസ് നിലപാടറിയിച്ചു.
താൽക്കാലിക വെടിനിർത്തലിൽ കാര്യമില്ലെന്ന് വ്യക്തമാക്കുകയാണ് ഹമാസ്. മാനുഷിക സഹായം തടസമില്ലാതെ ഗാസയിൽ എത്തണമെന്നാണ് ഹമാസിന്റെ ആവശ്യം. ജനങ്ങൾക്ക് ഗാസയിൽ തിരിച്ച് എത്താൻ കഴിയണമെന്നും ഗാസയുടെ പുനർനിർമാണം ഉടൻ തുടങ്ങണമെന്നും ഇതിന് മേൽനോട്ടം വഹിക്കുന്നത് പലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതിയാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
അതേസമയം ഇസ്രയേൽ ആകട്ടെ ഗാസയിലെ അധികാരം വിട്ട് ആയുധം താഴെവച്ച് ഹമാസ് പൂർമായും ഒഴിയണമെന്ന നിലപാടാണ് മുന്പേ അറിയിച്ചിരിക്കുന്നത്. ഇത് ഹമാസ് അംഗീകരിക്കുമോയെന്നത് നിർണായകമാണ്.