ബെ​ര്‍​ലി​ന്‍: പ​ശ്ചി​മ ജ​ര്‍​മ​നി​യി​ലെ ഹെ​ര്‍​ഡെ​ക്കെ​യി​ല്‍ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മേ​യ​ർ​ക്ക് കു​ത്തേ​റ്റു. 57കാ​രി​യാ​യ ഐ​റി​സ് സ്റ്റാ​ള്‍​സ​റാ​ണ് സ്വ​ന്തം വ​സ​തി​ക്ക് സ​മീ​പം ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഐ​റി​സ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ക​ഴു​ത്തി​ലും വ​യ​റി​ലു​മാ​ണ് കു​ത്തേ​റ്റ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

തെ​രു​വി​ല്‍ ന​ട​ക്കു​മ്പോ​ള്‍ പെ​ട്ടെ​ന്ന് ഒ​രു സം​ഘം യു​വാ​ക്ക​ള്‍ ഇ​വ​ര്‍​ക്ക​രി​കി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. കു​ത്തേ​റ്റ ശേ​ഷം സ്റ്റാ​ള്‍​സ​ര്‍ വ​ലി​ഞ്ഞി​ഴ​ഞ്ഞ് വ​സ​തി​യി​ല്‍ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നെ​ന്ന് മ​ക​ൻ മൊ​ഴി ന​ൽ​കി​യ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടു ചെ‌​യ്‌​തു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്‌​ത​മ​ല്ലെ​ന്നും അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.