സ്റ്റോ​ക്ഹോം: 2025ലെ ​ര​സ​ത​ന്ത്ര നൊ​ബേ​ൽ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് മൂ​ന്നേ കാ​ലോ​ടെ​യാ​കും പ്ര​ഖ്യാ​പ​നം. 117-ാമ​ത്തെ ര​സ​ത​ന്ത്ര നൊ​ബേ​ലാ​ണ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ൻ പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യ​ശാ​സ്ത്ര, ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തു​വ​രെ 197 വ്യ​ക്തി​ക​ൾ​ക്ക് പു​ര​സ്കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. ഗൂ​ഗി​ൾ ഡീ​പ്മൈ​ൻ​ഡി​ലെ ഡെ​മ്മി​സ് ഹ​സാ​ബി​സി​നും, ജോ​ൺ ജം​ബ​റി​നു​മാ​യി​രു​ന്നു 2024ലെ ​ര​സ​ത​ന്ത്ര നൊ​ബേ​ൽ.