സ്റ്റോ​ക്ക്ഹോം: 2025 ലെ ​ര​സ​ത​ന്ത്ര നൊ​ബേ​ൽ പ്ര​ഖ്യാ​പി​ച്ചു. പു​ര​സ്കാ​രം മൂ​ന്ന് ഗ​വേ​ഷ​ക​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. സു​സു​മ കി​റ്റ​ഗാ​വ, റി​ച്ചാ​ർ​ഡ് റോ​ബ്സ​ൺ, ഒ​മ​ർ എം. ​യാ​ഘി എ​ന്നി​വ​രാ​ണ് ര​സ​ത​ന്ത്ര നൊ​ബേ​ലി​ന് അ​ര്‍​ഹ​രാ​യ​ത്.

മെ​റ്റ​ൽ - ഓ​ർ​ഗാ​നി​ക് ഫ്രെ​യിം വ​ർ​ക്കു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​ണ് പു​ര​സ്കാ​രം. ര​സ​ത​ന്ത്ര​ത്തി​ലെ നി​യ​മ​ങ്ങ​ൾ മാ​റ്റി​മ​റി​ച്ച ഗ​വേ​ഷ​ണ​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്. മ​രു​ഭൂ​മി​യി​ലെ വാ​യു​വി​ൽ നി​ന്ന് പോ​ലും ജ​ലം ശേ​ഖ​രി​ക്കാ​നും, അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡ് അ​ട​ക്കം വാ​ത​ക​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നും പ​റ്റു​ന്ന വ​സ്തു​ക്ക​ൾ നി​ർ​മ്മി​ക്കു​ന്ന​തും സാ​ധ്യ​മാ​ക്കി​യ ക​ണ്ടു​പി​ടു​ത്ത​മാ​ണ് ഇ​വ​ര്‍ ന​ട​ത്തി​യ​ത്.

റോ​യ​ൽ സ്വീ​ഡി​ഷ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സ് പ്ര​തി​നി​ധി​ക​ളാ​ണ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 2025 ലെ ​ഭൗ​തി​ക ശാ​സ്ത്ര നൊ​ബേ​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മൂ​ന്ന് പേ​ര്‍​ക്കാ​ണ് പു​ര​സ്കാ​രം. ജോ​ൺ ക്ലാ​ർ​ക്, മൈ​ക്ക​ൾ എ​ച്ച് ഡെ​വോ​റെ​റ്റ്, ജോ​ൺ എം ​മാ​ർ​ട്ടി​നി​സ് എ​ന്നി​വ​രാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​ത്. മാ​ക്രോ​സ്കോ​പ്പി​ക് ക്വാ​ണ്ടം മെ​ക്കാ​നി​ക്ക​ൽ ട​ണ്ണ​ലിം​ഗും ഇ​ല​ക്ട്രി സെ​ർ​ക്യൂ​ട്ടി​ലെ ഊ‌​ർ​ജ്ജ ക്വാ​ണ്ടൈ​സേ​ഷ​നും ക​ണ്ടു​പി​ടി​ച്ച​തി​നാ​ണ് പു​ര​സ്കാ​രം.

മൂ​വ​രും കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന​പ്പോ​ൾ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​നാ​ണ് അം​ഗീ​കാ​രം. 1984നും 85​നും ഇ​ട​യി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​നാ​ണ്പു​ര​സ്കാ​രം. ക്വാ​ണ്ടം മെ​ക്കാ​നി​ക്ക​ൽ പ്ര​തി​ഭാ​സ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു വ്യ​വ​സ്ഥ​യു​ടെ പ​ര​മാ​വ​ധി വ​ലി​പ്പം എ​ത്ര​യാ​കു​മെ​ന്ന​ത് ഭൗ​തി​ക ശാ​സ്ത്ര​ത്തി​ലെ ഒ​രു പ്ര​ധാ​ന ചോ​ദ്യ​മാ​ണ്.

കൈ​യ്യി​ലൊ​തു​ങ്ങാ​വു​ന്ന​ത്ര വ​ലി​പ്പ​മു​ള്ള ഒ​രു വൈ​ദ്യു​തി സ​ർ​ക്യൂ​ട്ടി​ൽ ക്വാ​ണ്ടം മെ​ക്കാ​നി​ക്ക​ൽ ട​ണ​ലി​ങ്ങും, ക്വാ​ണ്ടൈ​സ്ഡ് ഊ​ർ​ജ്ജ നി​ല​ക​ളും സാ​ധ്യ​മെ​ന്ന് തെ​ളി​യി​ക്കാ​ൻ ജോ​ൺ ക്ലാ​ർ​ക്കി​നും സം​ഘ​ത്തി​നു​മാ​യി. ക്വാ​ണ്ടം ക​ന്പ്യൂ​ട്ടി​ങ്ങി​ൻ്റെ പു​രോ​ഗ​തി​യി​ൽ ഈ ​ക​ണ്ടെ​ത്ത​ൽ നി​ർ​ണാ​യ​ക​മാ​യി.