അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്
Wednesday, October 8, 2025 5:08 PM IST
തൃശൂര്‍: ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തൃശൂര്‍ കോര്പ്പറേഷൻ മേയര്‍ എം.കെ. വര്‍ഗീസ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വര്‍ഗീസ് പറഞ്ഞു.
നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന സൂചനയും എം.കെ. വർഗീസ് നൽകി. നിലവിൽ തൃശൂർ കോർപ്പറേഷനിൽ എൽഡിഎഫ് മേയറാണ് എം.കെ. വര്‍ഗീസ്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് തുടര്‍ന്ന എം.കെ. വര്‍ഗീസിനെതിരെ സിപിഐ നേരത്തെ രംഗത്തെത്തിയിരുന്നു. എൽഡിഎഫ് സര്‍ക്കാരിനെതിരെയും പലപ്പോഴായി വിമര്‍ശനം ഉന്നയിച്ചിരുന്ന എം.കെ. വര്‍ഗീസിനെതിരെ ഇടതുപക്ഷത്ത് നിന്ന് എതിര്‍പ്പ് ശക്തമാണ്.