ഡോക്ടർക്ക് വെട്ടേറ്റ സംഭവം: ആരോഗ്യ പ്രവർത്തകർ പ്രതിഷേധത്തിലേക്ക്
Wednesday, October 8, 2025 5:25 PM IST
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലേക്ക്. ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക് നീങ്ങി.
കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യ പ്രവർത്തകർ.
താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് ആക്രമിക്കപ്പെട്ടത്. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അദ്ദേഹത്തെ നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.