കോ​ഴി​ക്കോ​ട്: താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. വ​ധ​ശ്ര​മ​ത്തി​ന് പു​റ​മെ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മി​ക്കു​ക, ആ​യു​ധം ഉ​പ​യോ​ഗി​ച്ച് മ​ര്‍​ദി​ക്കു​ക എ​ന്നീ വ​കു​പ്പു​ക​ളും ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ മൂ​ന്ന്, നാ​ല് വ​കു​പ്പു​ക​ളും ചു​മ​ത്തി.

വെ​ട്ടേ​റ്റ ഡോ​ക്ട​ര്‍ വി​പി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ത​ല​യ്ക്ക് വെ​ട്ടേ​റ്റ ഡോ​ക്ട​ർ വി​പി​ൻ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​പി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും തൃ​പ്തി​ക​ര​മാ​ണെ​ന്നും താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഡി​എം​ഒ ഡോ. ​കെ.​രാ​ജാ​റാം പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​മ​ര​ശ്ശേ​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റു​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു. ഡി​എം​ഒ​യ്ക്കൊ​പ്പം അ​ഡീ​ഷ​ണ​ൽ ഡി​എം​ഒ​യും താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.