കൊന്നിയിൽ വനിതാ എസ്ഐയെ കൈയേറ്റം ചെയ്ത സംഭവം; മധ്യവയസ്കൻ പിടിയിൽ
Wednesday, October 8, 2025 7:43 PM IST
പത്തനംതിട്ട: കോന്നിയിൽ വനിതാ എസ്ഐയെ കൈയേറ്റം ചെയ്ത സംഭവത്തിൽ 42കാരൻ പിടിയിൽ. കോന്നി മെഡിക്കൽ കോളജിലാണ് സംഭവം.
വനിതാ എസ്ഐ ഷെമി മോള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശി അമീര്‍ ഖാൻ (42) ആണ് അറസ്റ്റിലായത്.
അമീർഖാന്റെ കുടുംബാംഗവുമായി ബന്ധപ്പെട്ട മിസിംഗ് കേസിൽ വൈദ്യ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം. അമീർഖാനെ വനിതാ എസ്ഐ ഒപ്പം കൊണ്ടുപോകാത്തതാണ് പ്രകോപനത്തിന് കാരണം.