കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ലെ കോ​ട്ട പ​ര​ദേ​വ​താ ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. ക്ഷേ​ത്ര​ത്തി​ലെ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ടി. ​ടി. വി​നോ​ദ​നെ​തി​രെ​യാ​ണ് ബാ​ലു​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വ​ഞ്ച​ന, ക്രി​മി​ന​ൽ വി​ശ്വാ​സ ലം​ഘ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നി​ല​വി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ദി​നേ​ഷ് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക്ഷേ​ത്ര​ത്തി​ല്‍ കാ​ണി​ക്ക​യാ​യി കി​ട്ടി​യ 20 പ​വ​നോ​ളം സ്വ​ർ​ണ​മാ​ണ് കാ​ണാ​താ​യ​ത്.

2023 ൽ ​വി​നോ​ദ​ൻ സ്ഥ​ലം മാ​റി പോ​യ​തി​ന് ശേ​ഷം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ പി​ന്നീ​ട് വ​ന്ന ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നി​ല്ല.