നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നു
Wednesday, October 8, 2025 10:43 PM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നു. വെള്ളിയാഴ്ച വരെ നിശ്ചയിച്ചിരുന്ന സമ്മേളനം വ്യാഴാഴ്ച അവസാനിപ്പിക്കാനാണ് നീക്കം. സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു നിയമസഭാ നടപടികൾ തുടർച്ചയായി സ്തംഭിക്കുന്നതിനു പിന്നാലെയാണ് നീക്കം.
വെള്ളിയാഴ്ച പരിഗണിക്കേണ്ട ബില്ലുകൾ വ്യാഴാഴ്ച പാസാക്കാനാണ് സാധ്യത. നിയമനിർമാണ പ്രക്രിയകൾ പൂർത്തിയാക്കികൊണ്ട് വ്യാഴാഴ്ച തന്നെ സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ധാരണ.
അതേസമയം ശബരിമല സ്വർണക്കവർച്ചയിൽ നിയമസഭയിൽ നാടകീയ രംഗങ്ങളാണ് ഇന്നും അരങ്ങേറിയത്. മന്ത്രിമാർ ഉൾപ്പെടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതോടെ അസാധാരണ സംഭവങ്ങൾക്ക് സഭ വേദിയായി.