എൻഡിഎയെ നീതിഷ് കുമാർ നയിക്കുന്നതാണ് നല്ലത്; ജനങ്ങൾ മഹാ സഖ്യത്തിന് വോട്ട് ചെയ്യും: കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്
Wednesday, October 8, 2025 10:53 PM IST
പാറ്റ്ന: വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്. സംസ്ഥാനത്തെ നീതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ശക്തമായ ജനരോക്ഷമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
"എൻഡിഎയെ നിതീഷ് നയിക്കുന്നതിന്റെ ഗുണം ഇന്ത്യ സഖ്യത്തിനാണ്. അദ്ദേഹത്തിനെതിരെ വിധിയെഴുതാൻ സംസ്ഥാനത്തെ ജനങ്ങൾ തയാറായി കഴിഞ്ഞു. അദ്ദേഹത്തെ കാണുന്പോൾ തന്നെ തൊഴില്ലില്ലാഴ്മയും ആരോഗ്യ രംഗത്തെ പ്രശ്നങ്ങളും ഒക്കെയായിരിക്കും ജനങ്ങൾക്ക് ഓർമ വരുക.'- മുഹമ്മദ് ജാവേദ് പറഞ്ഞു.
തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ 25 സ്ഥാനാർഥികളെ തീരുമാനിച്ച് കഴിഞ്ഞതായും മുഹമ്മദ് ജാവേദ് പറഞ്ഞു. കുറച്ച് പേരുടെ കാര്യത്തിൽ മാത്രമെ തീരുമാനം ആകാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.