ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത രാജിവച്ചു
Wednesday, October 8, 2025 11:39 PM IST
തിരുവനന്തപുരം: ഓർത്തഡോക് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത രാജിവച്ചു. രാജിക്കത്ത് കാതോലിക്കാ ബാവയ്ക്കു കൈമാറി.
സഭയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ പരിശുദ്ധ സഭ തന്നെ ഏൽപിച്ച തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലിത്ത, കാതോലിക്കേറ്റ്എംഡി സ്കൂൾസ് മാനേജർ, സഭാ മിഷൻ ബോർഡ്മിഷൻ സൊസൈറ്റി അധ്യക്ഷൻ എന്നീ ചുമതലകളിൽ നിന്നും ഒഴിയുന്നതായി രാജിക്കത്തിൽ വ്യ ക്തമാക്കുന്നു.
രാജിക്കാര്യത്തിൽ കാതോലിക്കാ ബാവ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.