വി​ജ​യ​വാ​ഡ: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ രാ​യ​വ​ര​ത്തെ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. എട്ട്​ പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

1932ൽ ​സ്ഥാ​പി​ത​മാ​യ ഗ​ണ​പ​തി ഗ്രാ​ൻ​ഡ് ഫ​യ​ർ​വ​ർ​ക്സ് ക​ന്പ​നി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

ഗ്രാ​ൻ​ഡ് ഫ​യ​ർ​വ​ർ​ക്സ് ക​ന്പ​നി​ക്ക് സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലി​നെ​ക്കു​റി​ച്ച് നി​ര​വ​ധി​ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ന്ന് രാ​മ​ച​ന്ദ്ര​പു​രം സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി. ​ര​ഘു​വീ​ർ പ​റ​ഞ്ഞു.