ആന്ധ്രയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം: ആറു മരണം
Wednesday, October 8, 2025 11:56 PM IST
വിജയവാഡ: ആന്ധ്രാപ്രദേശിലെ രായവരത്തെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർ മരിച്ചു. എട്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
1932ൽ സ്ഥാപിതമായ ഗണപതി ഗ്രാൻഡ് ഫയർവർക്സ് കന്പനിയിലാണ് സ്ഫോടനമുണ്ടായത്.
ഗ്രാൻഡ് ഫയർവർക്സ് കന്പനിക്ക് സുരക്ഷാമുൻകരുതലിനെക്കുറിച്ച് നിരവധിതവണ നോട്ടീസ് അയച്ചിരുന്നെന്ന് രാമചന്ദ്രപുരം സബ് ഡിവിഷണൽ പോലീസ് ഓഫീസർ ബി. രഘുവീർ പറഞ്ഞു.