കാ​ൺ​പൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കാ​ൺ​പുരി​ലെ മെ​സ്‌​റ്റ​ൺ റോ​ഡി​ലെ മാ​ർ​ക്ക​റ്റി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് സ്കൂ​ട്ട​റു​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

മൂ​ൽ​ഗ​ഞ്ചി​ലെ മി​ശ്രി ബ​സാ​റി​ലു​ള്ള പ്ലാ​സ്റ്റി​ക് ക​ട​യ്ക്ക് പു​റ​ത്താ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്ഥ​ല​ത്ത് ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

വാ​ഹ​ന​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്ക​ങ്ങ​ളോ അ​ല്ലെ​ങ്കി​ൽ ബാ​റ്റ​റി​യോ പൊ​ട്ടി​ത്തെ​റി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും സ്ഫോ​ട​ന​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്.