താമരശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ ഇന്ന് പണിമുടക്കും
Thursday, October 9, 2025 6:50 AM IST
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സംഘടന ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ ഇന്ന് പണിമുടക്കും.
താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിന്‍ ആണ് വെട്ടേറ്റത്. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശേരിയിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരിയുടെ പിതാവാണ് വിപിനെ ആക്രമിച്ചത്.
അക്രമത്തെ തുടർന്ന് കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ സേവനങ്ങളെ ബാധിക്കാത്ത തരത്തിലാണ് പ്രതിഷേധം. ഐഎംഎയും ഇന്ന് വിവിധ ജില്ലകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.