ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ; സുമയ്യയെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും
Thursday, October 9, 2025 7:42 AM IST
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ കാട്ടാക്കട സ്വദേശിനി സുമയ്യയെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഗൈഡ് വയർ നീക്കം ചെയ്യാൻ സാധിക്കുമോ എന്ന് പരിശോധിക്കും.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. വയർ നീക്കം ചെയ്യാതിരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.
വയർ കുടുങ്ങിയതുകൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിരുന്നു. അതേസമയം, ഗൈഡ് വയർ ധമനികളോട് ഒട്ടിച്ചേർന്നതിനാൽ നീക്കം ചെയ്യാൻ ശ്രമിക്കുന്നത് സങ്കീർണമാകാൻ സാധ്യതയുണ്ടെന്നായിരുന്നു നിഗമനം.
അതേസമയം, ശ്വാസതടസം ഉൾപ്പെടെ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സുമയ്യ നൽകിയ പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് പരിശോധന.