കെപിസിസി വിശ്വാസീസംഗമം ഇന്ന് പത്തനംതിട്ടയിൽ
Thursday, October 9, 2025 8:58 AM IST
പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കൊള്ളയും തട്ടിപ്പും നടത്തിയ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനുമെതിരേ കെപിസിസി നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നാലിന് പത്തനംതിട്ടയിൽ വിശ്വാസീസംഗമം നടക്കും.
പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നടക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.