തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് മാ​റി ന​ൽ​കി. ത​ല​ച്ചോ​റി​ലെ കാ​ൻ​സ​റി​ന്, ശ്വാ​സ​കോ​ശ കാ​ൻ​സ​റി​നു​ള്ള മ​രു​ന്ന് ന​ൽ​കി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്.

മ​രു​ന്ന് പാ​യ്ക്ക് ചെ​യ്ത​തി​ലെ പി​ഴ​വാ​ണെ​ന്നും ഗ്ലോ​ബെ​ല ഫാ​ർ​മ ക​മ്പ​നി​യെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ർ​സി​സി സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രാ​ണ് മ​രു​ന്നു മാ​റി​യ വി​വ​രം അ​റി​ഞ്ഞ​ത്.

അ​തേ​സ​മ​യം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​പ്പി മ​രു​ന്ന് രോ​ഗി​ക​ൾ​ക്ക് ന​ൽ​കി​യ​താ​യും ഈ ​രോ​ഗി​ക​ളെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​രു​ന്ന് പാ​ക്കിം​ഗി​ൽ ക​മ്പ​നി​ക്ക് വ​ന്ന പി​ഴ​വാ​ണ് വീ​ഴ്ച​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.